


കൊയിലാണ്ടി വൈവിധ്യത്തിൻ്റെ ദൃശ്യ പെരുമയിൽ പിഷാരികാവിൽ വലിയ വിളക്ക് ഭക്തജനങ്ങൾക്ക് അനുഗ്രഹം സ്വർണ്ണനെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് അമ്മ ഇന്ന് പുറത്തെ ഴുന്നള്ളും. ക്ഷേത്രസന്നിധി ഭക്തി സാന്ദ്രമാകുന്ന ഉത്സവ കാഴ്ച രാവിലെ മന്ദമംഗലത്തു നിന്നുള്ള ഇളനീർ കുലവരവ്, പ്രസിദ്ധമായ വസൂരി മാല വരവ് ക്ഷേത്രസന്നിധിയിൽ എത്തുന്നതോടെ ഭക്തി സാന്ദ്രമാകും.
വൈകീട്ട് മൂന്നുമുതൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർ കുലം വു ക ൾ,, തണ്ടാൻ്റ അരങ്ങോല വരവ്, കൊല്ലത്ത് അരയറെ വെള്ളിക്കുട വരവ്, കൊല്ലാൻറ തിരുവായുധം വരവ മറ്റ് അവകാശവരവുകൾ ക്ഷേത്രത്തിലെത്തിച്ചേരുന്നു. കാഴ്ചശീവേലിയും ഭക്തി സാന്ദ്രമാവും, രാത്രി 11 മണിക്കു ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്തകം എഴുന്നള്ളിക്കും. ഗജ റാണി കളിപ്പുരയിൽ ശ്രീദേവിയാണ് നാന്തകം ശിരസ്സിലെറ്റുക
ഗജവീരൻമാരുടെ അകമ്പടിയോടെ പ്രശ്സ്തസ്തരായ കലാമണ്ഡലം ശിവദാസ് മാരാർ, മട്ടന്നൂർ ശ്രീകാന്ത് മാരാർ ‘കാഞ്ഞിലശ്ശേരി വിനോദ് മാരാർ, സദനം രാജേഷ് മാരാർ, ചിറക്കൽ നിധീഷ്, കല്ലൂർ ജയൻ, കല്ലൂർ ശബരി, സദനം സുരേഷ്, പനമണ്ണ മനോഹരൻ, വരവൂർ വേണു, കടമേരി ഉണ്ണികൃഷ്ണൻ, മട്ടന്നൂർ അജിത്ത് മാരാർ, കലാമണ്ഡലം സനൂപ,മാരായമംഗലം രാജീവ്, പള്ളിപ്പുറം വൈശാഖ്, കാഞ്ഞിലശ്ശേരി അരവിന്ദൻ ,മുചുകുന്ന് ശശിമാരാർ, സരുൺമാധവ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടു പന്തി മേളത്തോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്ര പ്രദിക്ഷണം കഴിഞ്ഞ് പുലർച്ചെ ഭക്തിനിർഭരമായി വാളകം കൂടും.ഒന്നാം പന്തിമേളത്തിന്, കലാമണ്ഡലം ശിവദാസൻമാരാരും, രണ്ടാം പന്തിമേളത്തിനു മട്ടന്നൂർ ശ്രീകാന്ത് മാരാരും മേളപ്രമാണിമാരാവും










