പെരുവണ്ണാമൂഴി ചെമ്പനോടയില്‍ കാട്ട് പോത്ത് ഇടിച്ച് കുടുംബം സഞ്ചരിച്ച കാര്‍ തകര്‍ന്നു
പേരാമ്പ്ര: പെരുവണ്ണാമൂഴി ചെമ്പനോടയില്‍ കാട്ട് പോത്ത് ഇടിച്ച് കുടുംബം സഞ്ചരിച്ച കാര്‍ തകര്‍ന്നു, ഇന്ന് രാവിലെ ഏഴരയുടെ പള്ളിയിലേക്കുള്ള യാത്രയിലാണ് സംഭവം. കാറിനു മുകളിലേക്ക് കാട്ടുപോത്ത് ഇടിച്ചു കയറുകയായിരുന്നു.
കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വലിയൊരു ദുരന്തത്തില്‍ നിന്നാണ് ഒഴിവായത് എന്ന് ലിസി ദേവസ്യ പറഞ്ഞു.