കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം ദേശീയപാതയില്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തിരക്ക് കണക്കിലെടുത്ത് ദേശീയപാതയില്‍ ഏപ്രില്‍ 4, 5 തിയ്യതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ഏപ്രില്‍ 4 ന്. 11 മണി മുതല്‍ രാത്രി 8 മണി വരെയും, 5ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 8 മണി വരെയുമാണ് നിയന്ത്രണം.

വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി കോഴിക്കോടെക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാവങ്ങാട്, ഉള്ള്യേരി വഴി പോകണം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലെക്ക് വരുന്ന ബസ്സുകള്‍ 17 മൈല്‍സില്‍ നിര്‍ത്തി ആളെ ഇറക്കി പോകണം.

വടകര ഭാഗത്തു നിന്നു വരുന്ന വലിയ ടാങ്കര്‍ വാഹനങ്ങള്‍ ബൈപ്പാസ് നിര്‍മ്മാണ സ്ഥലങ്ങളില്‍ നിര്‍ത്തിയിടണം കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോക്കല്‍ ബസ്സുകള്‍ കൊല്ലം പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തി ആളെ ഇറക്കി തിരിച്ചു പോകണം.

കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തും വരുന്ന ട്രക്ക് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പുതിയ ബൈപ്പാസ് നിര്‍മ്മാണമായി ബന്ധപ്പെട്ട ഒഴിഞ്ഞ സ്ഥലങ്ങള്‍ മാറ്റി ഇടാനും നിര്‍ദ്ദേശം കൊയിലാണ്ടി സി ഐ മെല്‍വിന്‍ ജോസ് അറിയിച്ചു.

: ബ്രിട്ടീഷ് അക്കാദമി സ്‌പോക്കണ്‍ ഇംഗ്ലീഷ് – ഹിന്ദി അവധിക്കാല കോഴ്‌സുകള്‍ ആരംഭിക്കുന്നു:

നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം തയ്യറാക്കിയ സിലബസ്സുകളില്‍ മികച്ച പരിശീലനം,
ഫീസ് ഇളവുകളുംനല്‍കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് :
ഗ്രീന്‍ പാര്‍ക്ക് ബില്‍ഡിംഗ് കൊയിലാണ്ടി ആര്‍ ടി ഓഫീസിനും സമീപം 9747271245

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!