ശൈലജ ടീച്ചർ ഏപ്രിൽ 3 ന് പത്രിക സമർപ്പിക്കും

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ ഏപ്രിൽ 3 ന് നാമനിർദേശ പത്രിക സമർപ്പിക്കും.രാവിലെ 11 മണിക്ക് കോഴിക്കോട് A D M നാണ് പത്രിക സമർപ്പിക്കുക.

രാവിലെ ഏഴ് മണിക്ക് പോരാട്ടത്തിന്റെ ധീര സ്മരണകൾ ഉറങ്ങുന്ന ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കും.അവിടെ നിന്നും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയിൽ പുഷ്പചക്രം സമർപ്പിക്കുകയും ഭരണഘടന ആമുഖം പ്രതിജ്ഞയെടുക്കുകയും ചെയ്യും.

രാവിലെ 8 മണിക്ക് എൽ ഡി എഫ് നേതാക്കൾക്കൊപ്പം പത്രിക സമർപ്പിക്കാൻ കോഴിക്കോടേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!