മർമ ചികിത്സ ഹാൻഡ്‌സ് ഓൺ ട്രെയിനിങ് പ്രിൻസ് റെസിഡൻസി ചെങ്ങോട്ടുകാവിൽ വെച്ച് നടന്നു
എ എം എ ഐ കൊയ്‌ലാണ്ടി ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മർമ ചികിത്സ ഹാൻഡ്‌സ് ഓൺ ട്രെയിനിങ് പ്രിൻസ് റെസിഡൻസി ചെങ്ങോട്ടുകാവിൽ വെച്ച് നടന്നു. ഡോ. സുഗേഷ് കുമാർ (എ എം എ ഐ സംസ്ഥാന ഭാരവാഹി) പരിപാടി ഉത്ഘാടനം ചെയ്തു.
എ എം എ ഐ കൊയ്‌ലാണ്ടി ഏരിയ വൈസ് പ്രസിഡന്റ് ഡോ. അഷിത അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ഡോ. ജസീല സ്വാഗതം പറഞ്ഞു. ഡോ. ആതിര കൃഷ്ണൻ മുഖ്യാഥിതിയെ പരിചയപ്പെടുത്തി. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 25 ഓളം ഡോക്ടർമാരാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.
ഡോ. സൈഫുദ്ധീൻ (ഡയറക്ടർ, ആലി ഗുരുക്കൾസ് ഷാഫി ആയുർവേദ) &ടീം ന്റെ നേതൃത്വത്തിൽ നടന്ന പരിശീലനം പങ്കെടുത്ത എല്ലാ ഡോക്ടർമാർക്കും ഒരു പുതിയ അനുഭവമായി.
എ എം എ ഐ കൊയ്‌ലാണ്ടി ഏരിയ പ്രസിഡന്റ് ഡോ. അഞ്ചു , ഡോ. സൈഫുദ്ധീൻ ഗുരുക്കൾക്ക് സ്നേഹോപഹാരം കൈമാറി. ഡോ. ഗായത്രി കെ ബി (കോഡിനേറ്റർ – മർമ്മ ചികിത്സ വർക്ക്ഷോപ്പ്) ചടങ്ങിന് നന്ദി പറഞ്ഞു.