സേവാഭാരതിക്ക് നൽകിയ ആംബുലൻസ് സമർപ്പണ ചടങ്ങ് കൊളത്തൂർ മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു



സ്വർഗീയ അഡ്വ.കെ.എൻ ബാലസുബ്രഹ്മണ്യൻ , ഭാര്യ എം.പി വിജയലക്ഷ്മിയുടെയും സ്മരണാർത്ഥം കൊയിലാണ്ടി സേവാഭാരതിക്ക് നൽകിയ ആംബുലൻസ് സമർപ്പണ ചടങ്ങ് കൊളത്തൂർ മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സംപൂജ്യ ചിദാനന്ദപുരി സ്വാമികൾ ആംബുലൻസ് താക്കോൽ സേവാഭാരതി വൈസ് പ്രസിഡണ്ട് കെ.എസ് ഗോപാലകൃഷ്ണന് കൈമാറി .
രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന ബൌദ്ധിക്ക് പ്രമുഖ് കെ.പി രാധാകൃഷ്ണൻ മുഖ്യഭാഷണം നടത്തി. ചിദംബരത്തിനെയും ശ്യാമളയെയും കെ .പി രാധാകൃഷ്ണൻ പൊന്നാട അണിയിച്ചു.
മലബാർ മെഡിക്കൽ കോളജ് മാനേജർ സുനിഷ്, നിഷി രഞ്ജൻ ( സേവാഭാരതി കേരളം), അരവിന്ദാക്ഷൻ ആഞ്ജലീന, ഡോ. ശുഭലക്ഷ്മി, ചന്ദ്രശേഖരൻ നന്ദനം ( സിക്രട്ടറി റോട്ടറി ക്ലബ്ബ് കൊയിലാണ്ടി ) ഇളയെടുത്ത് വേണുഗോപാൽ (ട്രസ്റ്റി ബോഡ് ചെയർമാൻ പിഷാരികാവ് ക്ഷേത്രം) നാരായണൻ മൂസ്സത് (മേൽശാന്തി പിഷാരികാവ് ക്ഷേത്രം) എന്നിവർ ആശംസ അർപ്പിച്ചു
കെ.എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.കെ മുരളി സ്വാഗതവും മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.














