ഐ. ആർ. എം. യു. മേഖല കൺവെൻഷനും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു



പേരാമ്പ്ര: ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു) പേരാമ്പ്ര മേഖല കൺവെൻഷനും ഇഫ്താർ വിരുന്നും പേരാമ്പ്ര ഇ ടി ഐ ആർട്ട് ഗാലറി ഹാളിൽ വെച്ച് നടന്നു. പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. കെ. പ്രമോദ് മുഖ്യാതിഥിയായി.
ഇബ്രാഹിം കൽപ്പത്തൂർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകർക്കുള്ള ഐഡി കാർഡ് വിതരണവും നടന്നു.
പി. കെ. പ്രിയേഷ് കുമാർ, കുഞ്ഞബ്ദുള്ള വാളൂർ, കെ. ടി. കെ റഷീദ്, കെ. പി. സുനിൽ കുമാർ, എം. കെ. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.
പേരാമ്പ്ര മേഖല കമ്മിറ്റി ഭാരവാഹികളായി ഇബ്രാഹിം കൽപ്പത്തൂർ (പ്രസിഡൻ്റ്), യു. കെ. ഷിജു ( സെക്രട്ടറി), കെ. പി. സുനിൽകുമാർ (വൈസ് പ്രസിഡൻറ്), ബാബു കുതിരോട് (ജോ. സെക്രട്ടറി), ദേവരാജ് കന്നാട്ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.








