ക്ഷേത്ര കമ്മറ്റിയും മഹല്ല് കമ്മിറ്റിയും ചേര്‍ന്ന് ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു



അരിക്കുളം: കാരയാട് തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തില്‍ നൂറുല്‍ ഇസ്ലാം മഹല്ല് പള്ളി, തണ്ടയില്‍ താഴ അങ്കണത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് നാറാണത്ത് അമ്മത് ഹാജി അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് മുഹമ്മദ് റാഫി ദാരിമി റംസാന്‍ സന്ദേശം നല്‍കി.
തിരുവങ്ങായൂര്‍ ശിവക്ഷേത്രം കമ്മറ്റി പ്രസിഡന്റ് മോഹനന്‍ മാസ്റ്റര്‍, ചെയര്‍മാന്‍ ധനേഷ്, സെക്രട്ടറി ശിവദാസന്‍ , ട്രഷറര്‍ സ്വാമി ദാസന്‍, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മായന്‍ വാവുള്ളാട്ട്, പി. ടി. മൊയ്തു, അഷ്‌റഫ് ഉസ്താദ്, അസീസ് ഹാജി തുയ്യത്ത്, റഷീദ് പറുകുന്നത്ത്, അബൂബക്കര്‍ കുന്നത്ത് എന്നിവര്‍ നേതൃത്യം നല്‍കി. മഹല്ല് സെക്രട്ടറി സി. നിഷാദ് സ്വാഗതവും മഹല്ല് വൈസ് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.








