കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി



കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഭിനഭ അനില്‍ നമ്പൂതിരിപ്പാട് കാട്ടുമാടം, ക്ഷേത്രം മേൽശാന്തി എൻ. നാരായണന്‍ മുസ്സത് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നാണ് ആദ്യവരവ് ഉച്ചയ്ക്ക് 12 മണിയോടെ പിഷാരികാവ് ക്ഷേത്രത്തിലെത്തുക. തുടര്‍ന്ന് കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും എത്തും.
കൊടിയേറ്റ ദിവസം രാവിലെ തന്നെ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ശേഷം ഉച്ചയ്ക്ക് 1.30 : ഉച്ചപൂജ, വൈകീട്ട് കാഴ്ചശീവേലി, സദനം രാജേഷ് മാരാരുടെ മേളപ്രമാണം, ദീപാരാധന, സോപാന സംഗീതം, രാത്രി 7 മണി കരിമരുന്ന് പ്രയോഗം, രാത്രി 7.15 ന് കേരള കലാമണ്ഡലത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മിഴാവ് തായമ്പക & നൃത്തസന്ധ്യ എന്നിവ നടക്കും.






ബ്രിട്ടീഷ് അക്കാദമി സ്‌പോക്കണ്‍ ഇംഗ്ലീഷ് – ഹിന്ദി അവധിക്കാല കോഴ്‌സുകള്‍ ആരംഭിക്കുന്നു
നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം തയ്യറാക്കിയ സിലബസ്സുകളില്‍ മികച്ച പരിശീലനം,
ഫീസ് ഇളവുകളുംനല്‍കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
ഗ്രീന്‍ പാര്‍ക്ക് ബില്‍ഡിംഗ് കൊയിലാണ്ടി ആര്‍ ടി ഓഫീസിനും സമീപം 9747271245


