കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്നു വീണു വിദ്യാര്‍ത്ഥിക്കു ഗുരുതര പരിക്ക്



കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്നു വീണു വിദ്യാര്‍ത്ഥിക്കു ഗുരുതര പരിക്ക് തലശ്ശേരി എന്‍ ടി ടി എഫ് കോളെജിലെ വിദ്യാര്‍ത്ഥി മലപ്പുറം ചങ്ങരംകുളം, മുക്കുതല സ്വദേശി ദേവരാജിനാണ് 22 വയസ്സ് പ്രായമുണ്ട്. ട്രെയിനിന്റെയും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയാണ് കാലിനും തലയ്ക്കും, പരിക്ക്.
ഇന്ന് വൈകീട്ട് കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനിലാണ് അപകടം. അഗ്നി രക്ഷാ സേനയെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലെക്ക് മാറ്റി. തലശ്ശേരിയില്‍ നിന്നും, കുറ്റിപ്പുറത്തെക്കാണ് ടിക്കറ്റെടുത്തത്.
മെമ്മുട്രെയിന് കൊയിലാണ്ടിയില്‍ നിന്നും പുറപ്പെട്ടപ്പോഴാണ് ഇയാള്‍ പാളത്തില്‍ കിടക്കുന്നത് മറ്റ് യാത്രക്കാര്‍ കണ്ടത്. യുവാവിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസും, അഗ്നി രക്ഷാ സേനയും പറഞ്ഞു.








