അമല്‍ സൂര്യയുടെ മരണത്തില്‍ അന്വേഷണം നടത്തണം; കുടുംബം കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി

കൊയിലാണ്ടി: കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അമല്‍ സൂര്യയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗോപിക കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.

സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ ഡ്രൈനേജില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. സമീപത്തായി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന മന്‍സൂര്‍ എന്ന യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സമീപത്തായി ഒഴിഞ്ഞ നീഡിലുകളും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന്റെ സാമ്പിളുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.

അമ്മല്‍ സൂര്യ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തുകയും ലഹരി ഉപയോഗത്തില്‍ നിന്ന് പൂര്‍ണ്ണ വിമുക്തി നേടിയിരുന്നതായും അമ്മ ഗംഗ പറയുന്നു …

മാര്‍ച്ച് 22ന് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്നും, മകന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരും എന്ന് ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!