കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി
കൊയിലാണ്ടി: കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടന്നു. കൊയിലാണ്ടി മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ പ്രസിഡണ്ട് കെ. നിഷാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെപിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. അരവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ബാസില്‍ പാലിശ്ശേരി, കെ എം മണി, പി. കെ. രാധാകൃഷ്ണന്‍, ഇ. കെ. പ്രജേഷ് , കെ. കെ. മനോജ് , ബൈജറാണി, വി. വന്ദന എന്നിവര്‍ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ എന്‍. ശ്യാംകുമാര്‍ (കെ. പി. എസ്. ടി. എ. സംസ്ഥാന സിനീയര്‍ വൈസ് പ്രസിഡണ്ട്)
കെ. സജീവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, എം. യു. എം. വിനോദ് പി (തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)
ഷാജു ടി. എ. (എടക്കര കൊളക്കാട് എ യു പി സ്‌കൂള്‍) മൃദുല കുമാരി ടി. കെ. തോരായി എ എല്‍ പി സ്‌കൂള്‍, അനിത ജി. കെ. (പന്തലായനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)
ഹുസ്‌ന വി. കെ. (എം യു എം കാവും വട്ടം സ്‌കൂള്‍) ചടങ്ങില്‍ സി. സബിന നന്ദി അര്‍പ്പിച്ചു സംസാരിച്ചു.