ജില്ലാ കൺവൻഷനും അനുമോദനസദസ്സും യാത്രയയപ്പ് യോഗവും



കൊയിലാണ്ടി: കൺസ്യൂമർ ഫെഡ് എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ലാ കൺവെൻഷനും പുതുതായി ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് തെരഞെടുക്കപ്പെട്ട പി. കെ. ഗംഗാദരനും, പാർട്ടി ഭാരവാഹിത്വത്തിലേക്ക് നിയമിതരായ വൈശാഖ് പുതിയേടത്തിൽ, സായൂജ് കൃഷ്ണ, മുഹമ്മദ് റഹീസ്, എന്നിവർക്കുള്ള അനുമോദനവും, ഗംഗാദരൻ പട്ടേരി ക്കുള്ള യാത്രയയപ്പ് യോഗവും, കോഴിക്കോട് ജില്ലാ കോൺഗ്രസ് സെക്രട്ടറി വി. പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
ഉസ്മാൻ താമരശേരി, ബിതേഷ് സൗഭാഗ്യ, ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പ്രകാശൻ കന്നാട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനൂപ് പി. സ്വാഗതവും സജേഷ് ബാബു നന്ദിയും പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ജില്ലയിലെ യു ഡി എഫ് സ്ഥാനാത്ഥികളെ വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു.










