കാലിക്കറ്റ് ഫയര്‍ വര്‍ക്ക് ഫാക്ടറി ഔട്ട്ലെറ്റ് ഫാന്‍സി പടകങ്ങളുടെ ഹോള്‍സെയില്‍ & റീട്ടെയില്‍ ഷോറൂം മൂടാടിയില്‍ ആരംഭിച്ചു

മൂടാടി: കാലിക്കറ്റ് ഫയര്‍ വര്‍ക്ക് ഫാക്ടറി ഔട്ട്ലെറ്റ് ഫാന്‍സി പടകങ്ങളുടെ ഹോള്‍സെയില്‍ & റീട്ടെയില്‍ ഷോറൂം മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

മുചുകുന്ന് പഴന്തലകടവ് റോഡില്‍ പുറായില്‍ പള്ളിക്ക് സമീപം ആരംഭിച്ച ഷോറൂം ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞവിലയ്ക്ക് വിഷു, പെരുന്നാള്‍ ആഘോഷിക്കാന്‍ ഉള്ള ആശ്വാസ കേന്ദ്രമായി മാറും എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് സി കെ ശ്രീകുമാര്‍ പറഞ്ഞു.
ചടങ്ങില്‍ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. പി. ശിവാനന്ദന്‍ വട്ടകണ്ടി മെഹമൂദിന് നല്‍കി. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!