പൗരത്വ ഭേദഗതി നിയമം ആർ. ജെ. ഡി പ്രതിഷേധസംഗമം നടത്തി 

കൊയിലാണ്ടി: രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധ സമരം നടത്തി. ആർ. ജെ.ഡി. കൊയിലാണ്ടി നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം  സംസ്ഥാന കമ്മിറ്റി അംഗം എം. പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷ്യം വഹിച്ച പ്രതിഷേധ സംഗമത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു. രജീഷ് മാണിക്കോത്ത്, എം. പി അജിത, അവിനാഷ് ചേമഞ്ചേരി, സി. കെ ജയദേവൻ, പി. ടി. രമേശൻ, അഡ്വ. ടി. കെ. രാധാകൃഷ്ണൻ, നിബിൻകാന്ത്, അർജ്ജുൻ മഠത്തിൽ  എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന്ന് കെ. മുകുന്ദൻ, കെ. വി. ചന്ദ്രൻ, വി. മോഹൻദാസ്, ഉണ്ണി തിയ്യക്കണ്ടി, എം. ടി. കെ. ഭാസ്കരൻ, സിന്ധുശ്രീശൻ. ഷീബ ശ്രീധരൻ, സബിതമേഖലാത്തൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!