പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം
മോദി സർക്കാർ നടപ്പിൽ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനംനടത്തി. പ്രകടനത്തിന് മുസ് ലിം ലീഗ് സംസ്ഥാന കൗൺസിലർ എ.വി അബ്ദുള, യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ എം.കെ അബ്ദുറഹിമാൻ, നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി വേണുഗോപാൽ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ അനീഷ്, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, ജനറൽസെക്രട്ടറി എം.എം അഷറഫ്, ട്രഷറർ കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത് നേതൃത്വം നൽകി.