വാഹന പരിശോധനയ്ക്കിടെ വണ്ടി നിര്‍ത്തിയില്ലെ, മേപ്പയ്യൂരില്‍ സൈനികനെ പോലീസ് മര്‍ദിച്ചതായി പരാതി



കൊയിലാണ്ടി: മേപ്പയ്യൂരില്‍ സൈനികനെ പോലീസ് മര്‍ദിച്ചതായിപരാതി, മേപ്പയ്യൂര്‍ സ്വദേശിയായ അതുലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചതായും മര്‍ദ്ദനത്തെ തുടര്‍ന്ന് കൈയ്ക്കും തോളിനും പരിക്കേറ്റ അതുല്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.
വാഹനപരിശോധനയ്ക്കിടെ വണ്ടി നിര്‍ത്തിയില്ലെന്ന് കാണിച്ച് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും മര്‍ദിച്ചെന്നുമാണ് പറയുന്നത്. അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു അതുല്‍. കസ്റ്റഡി മര്‍ദനം ആരോപിച്ച് നാളെ ബന്ധുക്കള്‍ റൂറല്‍ എസ്പിയ്ക്കും പോലീസ് കംപ്ലെയ്ന്റ് അതോററ്ററിക്കും പരാതി നല്‍കും.
അതുലിനെ മര്‍ദിച്ചിട്ടില്ലെന്നാണ് മേപ്പയ്യൂര്‍ പോലീസിന്റെ വിശദീകരണം. അതുല്‍ സ്റ്റേഷനില്‍ വച്ച് പ്രകോപിതനായെന്നും പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.








