എസ് എഫ് ഐ പ്രാകൃത വിദ്യാര്‍ത്ഥി സംഘടന: ടി സിദ്ധിഖ് എം എല്‍ എ


കൊയിലാണ്ടി: പുരോഗമന കാലത്തിന് ചേരാത്ത തരത്തില്‍ പ്രാകൃത ആശയങ്ങളും പ്രവര്‍ത്തന ശൈലിയും പ്രാവര്‍ത്തികമാക്കുന്ന എസ്എഫ്‌ഐയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചു എന്ന് കെ പി സി സി വൈസ് പ്രസിഡണ്ട് അഡ്വ ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. കൊയിലാണ്ടി നോര്‍ത്ത്-സൗത്ത് മണ്ഡലങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച അക്രമ വിരുദ്ധ സദസ്സ് മാനിഷാദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. അരുണ്‍ മണമല്‍ സ്വാഗതം പറഞ്ഞു. ഇടതു ചിന്തകനും ആക്ടിവിസ്റ്റും ആയ എന്‍. വി. ബാലകൃഷ്ണന്‍, കരുണന്‍ മാസ്റ്റര്‍, രത്‌നവല്ലി ടീച്ചര്‍, നാണു മാസ്റ്റര്‍, മുരളീധരന്‍ തോറോത്ത്, രാജേഷ് കീഴരിയൂര്‍, വി. വി. സുധാകരന്‍, വി. ടി. സുരേന്ദ്രന്‍, ജെറില്‍ ബോസ്, നടേരി ഭാസ്‌കരന്‍, തന്‍ഹീര്‍ കൊല്ലം, മനോജ് പയറ്റുവളപ്പില്‍, റീന കെ വി, ശ്രീജാ റാണി, ശ്രീജു പയറ്റ് വളപ്പില്‍, നാണി, സുമതി, ലാലിഷ, ഷഹനാസ് , സന്തോഷ് കുമാര്‍ പി വി, വിജയന്‍ കുന്നോത്ത്, ബജീഷ് തരംഗിണി, പാഞ്ഞാട്ട് ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!