കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി – രണ്ടാം ഘട്ടം പ്രവര്‍ത്തി മന്ത്രി റോഷി അഗസ്റ്റിന് പ്രവൃത്തി ഉദ്ഘാടനം ചെയ്യും



കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ 120കോടി രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച 359 കിലോമീറ്റർ വ്യാപ്തിയുള്ള ജല വിതരണശൃംഖലയുടെ പ്രവൃത്തി ഉത്ഘാടനം വിജയിപ്പിക്കുന്നതിനു സംഘാടക സമിതി രൂപീകരിച്ചു. മാർച്ച് 9 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്തിൻ പ്രവൃത്തി ഉത്ഘാടനം ചെയ്യും. കനത്തിൽ ജമീല എം എൽ എ അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ മുഖ്യഥിതി ആവും.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കൊയിലാണ്ടി ഈ എം എസ് ടൗൺഹാളിൽ ചേർന്ന യോഗം കാനത്തിൽ ജമീല എം എൽ എ ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. എ. ഇന്ദിര, കെ. ഷിജു, ഇ. കെ. അജിത്, പ്രജില സി, നിജില പറവക്കൊടി, വാട്ടർ അതോറിറ്റി അസി. എക്സി എഞ്ചിനീയർമാരായ ജഗനാഥൻ- രവീന്ദ്രൻ, നഗരസഭ കൗൺസിലർമാരായ മനോജ് പയറ്റുവളപ്പിൽ, കെ. കെ. വൈശാഖ്. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ. സുധാകരൻ എന്നിവർ സംസാരിച്ചു. വൈസ്. ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും, സെക്രട്ടറി ഇന്ദു. എസ് ശങ്കരി നന്ദിയും പറഞ്ഞു.








