സേവന ശ്രേഷ്ട പുരസ്‌കാരം എം സി മമ്മത് കോയ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു

കൊയിലാണ്ടി: ജവഹര്‍ സാംസ്‌കാരിക പഠനകേന്ദ്രം, ചേമഞ്ചേരിയുടെ പ്രഥമ സേവന ശ്രേഷ്ട പുരസ്‌കാരം എം. സി. മമ്മത് കോയ മാസ്റ്റര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമര്‍പ്പിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി ചേമഞ്ചേരി-കാപ്പാട് – കൊയിലാണ്ടി മേഖലകളിലെ സാമൂഹ്യ സാംസ്‌കാരിക വികസന ജീവനകാരുണ് പ്രവര്‍ത്തന രംഗങ്ങളില്‍ നിറസാന്നിധ്യമായ എം. സി. മമ്മത് കോയ മാസ്റ്റര്‍ക്ക് തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച ശേഷം അഭയം ചേമഞ്ചേരിയുടെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ അഭയത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു.

പൂക്കാട് എഫ്.എഫ് ഹാളില്‍ നടന്ന സമാദരം 24 പരിപാടിയില്‍ ജവഹര്‍ സാംസ്‌കാരിക പഠനകേന്ദ്രം പ്രസിഡന്റ് എന്‍. കെ. കെ. മാരാര്‍ അധ്യക്ഷത വഹിച്ചു. ഡി. സി. സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. പൂക്കാട് കലാലയം പ്രസിഡന്റ് യു. കെ. രാഘവന്‍, പഠന കേന്ദ്രം സെക്രട്ടറി ടി. പി. രാഘവന്‍, പി. ദാമോദരന്‍, ശിവദാസന്‍, ടി. കെ. ജനാര്‍ദ്ദനന്‍, ശിവദാസ് ചേമഞ്ചേരി, സത്യനാഥന്‍ മാടഞ്ചേരി, ഡോ: എന്‍. കെ. ഹമീദ്, കെ. ഭാസ്‌കരന്‍, ഇ. ഗംഗാധരന്‍, മുരളി തോറോത്ത്, വി. വി. ഉണ്ണി മാധവന്‍, കണ്ണഞ്ചേരി വിജയന്‍, ഉണ്ണിക്കൃഷ്ണന്‍ പൂക്കാട്, മനോജ് കാപ്പാട്, അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!