കീഴരിയൂരിൽ മാവേലി സ്റ്റോറിനു മുന്നിൽ UDF ധർണ നടത്തി



കീഴരിയൂർ സിവിൽസപ്ലൈസ് കോർപ്പ റേഷൻ്റെ കീഴിലുള്ള മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങൾക്ക് വില വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് UDF കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലി സ്റ്റോറിനു മുന്നിൽ സായാഹ്ന ധർണ നടത്തി. DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ ഉദ്ഘാടനം ചെയ്തു. UDF പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.യുസൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, കെ എം.ഷൂ ഹൈൽ ,കെ.എം സുരേഷ് ബാബു, ചൂക്കോത്ത് ബാലൻ നായർ ,ബി ഉണ്ണികൃഷ്ണൻ, കെ.റസാക്ക് ,ഓ കെ കുമാരൻ, ഇ.എം മനോജ്,സവിത നിരത്തിൻ്റെ മീത്തൽ, ജലജ .കെ, ഗോപാലൻകുറ്റിയത്തിൽ,
എം.എം രമേശൻ, സത്താർ കെ.കെ തുടങ്ങിയവർ സംസാരിച്ചു.












