മേപ്പയൂര്‍ ചങ്ങരംവെള്ളിയില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വള്ളില്‍ മുക്ക് – തച്ചറോത്ത് റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ വള്ളില്‍ മുക്ക് – തച്ചറോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജന് ഉദ്ഘാടനം ചെയ്തു.
2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.
ഗ്രാമ പഞ്ചായത്ത് അംഗം കെ. എം. പ്രസീദ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കോറോത്ത്, എം. വിജയന്, കെ. രമ ഭായ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്‍ ലിജീഷ് സ്വാഗതവും അയല്‍സഭ കണ്‍വീനര്‍ ടി. കെ. രജില നന്ദിയും പറഞ്ഞു.