കീഴരിയൂര്‍ – തുറയൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടക്കല്‍, മുറി നടക്കല്‍ പാലങ്ങളുടെ ഉദ്ഘാടനം സ്വാഗത സംഘം രൂപീകരിച്ചു



കീഴരിയൂർ – തുറയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടക്കൽ, മുറി നടക്കൽ പാലങ്ങളുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല ചെയർമാനും, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് ജനറൽ കൺവീനറും വെെസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ ട്രഷററുമമായ സ്വാഗത സംഘമാണ് രൂപീകരിച്ചത്. ഫെബ്രവരി 19 ന് പൊതുമരാത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഇരു പാലങ്ങളും നാടിന് സമർപ്പിക്കും. 101 അംഗങ്ങളാണ് സ്വാഗത സംഘത്തിലുള്ളത്. വിവിധ സബ്ബ് കമ്മറ്റികൾ നിശ്ചയിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ എം.എം. രവീന്ദ്രൻ, ലീന പുതിയോട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ എ.കെ. കുട്ടികൃഷ്ണൻ, കുറ്റിയിൽ അബ്ദുൾ റസാക്ക്, കെ.സി. രാജൻ, ഗോപാലൻ കുറ്റ്യായത്തിൽ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്ക്കാരിക, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ലീന പരിപാടികൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. നിർമ്മല സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി കെ.അൻസാർ നന്ദി പറഞ്ഞു.








