സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാരയാട് മേഖല കണ്‍വെന്‍ഷനും പ്രൊജക്റ്റ് പ്രൊപ്പോസല്‍ സെറിമണിയും സംഘടിപ്പിച്ചു
കാരയാട്: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാരയാട് മേഖല കണ്വെന്ഷന് എക്കാട്ടൂര് സാംസ്കാരിക നിലയത്തില്‍ സംഘടിപ്പിച്ചു. കൊയിലാണ്ടി സോണല്‍ കണ്‍വീനര്‍ സി. പി. ആനന്ദന് ഉദ്ഘാടനം ചെയ്തു.
പ്രൊജക്റ്റ് പ്രൊപ്പോസല്‍ സെറിമണി രക്ഷാധികാരി വി. എം. ഉണ്ണിക്ക് കൈമാറി ആര്‍ക്കിടെക് ഫാദിലുല് ആബിദ് നിര്‍വഹിച്ചു. മേഖല കണ്‍വീനര്‍ എം. സി. കുഞ്ഞിരാമന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍ ചെയര്മാന് വി. കെ. ബൈജു അധ്യക്ഷനായി. ചടങ്ങില്‍ അനില്‍ കോളിയോട് സ്വാഗതവും ആനപ്പൊയില്‍ ഗംഗാധരന് നന്ദിയും രേഖപ്പെടുത്തി.