കെ എസ് എസ് പി യു ചേമഞ്ചേരി യൂണിറ്റ് ദാമു കാഞ്ഞിലശ്ശേരിയുടെ ആറാം ചരമവാര്‍ഷികാചരണം നടത്തി



ചേമഞ്ചേരി: കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദാമു കാഞ്ഞിലശ്ശേരിയുടെ ആറാം ചരമവാര്‍ഷികാചരണം നടത്തി. പൂക്കാട് വ്യാപാരഭവനില്‍ ചേര്‍ന്ന അനുസ്മരണ പരിപാടി കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡണ്ട് എന്‍. കെ. കെ. മാരാര്‍ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്‌ക്കരന്‍ മുഖ്യഭാഷണം നടത്തി. യു. കെ. രാഘവന്‍, ഇ. ഗംഗാധരന്‍ നായര്‍, സത്യനാഥന്‍ മാടഞ്ചേരി, വി. പി. ബാലകൃഷ്ണന്‍ എന്നിവര്‍ അനുസ്മരണഭാഷണം നടത്തി. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി. ബാലഗോപാല്‍ സ്വാഗതവും വി.എം ലീല നന്ദിയും രേഖപ്പെടുത്തി.








