നന്തിയിൽ ടാങ്കറിലെത്തിച്ച കക്കൂസ് മാലിന്യം റോഡരികിലെ വയലിൽ തള്ളി
മൂടാടി: വയലിൽ കക്കൂസ് മാലിന്യം തള്ളി.ദേശീയ പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് സർവ്വീസ് റോഡിൽ നിന്ന് ഒടിയിൽ കുറൂളിക്കുനി ഭാഗത്തേക്കുള്ള റോഡരികിലെ വയലിലാണ് പുലർച്ചെ ടാങ്കറിലെത്തിച്ച കക്കൂസ് മാലിന്യം തള്ളിയത്.
സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, ആദ്യം ഒരു കാർ എത്തി സ്ഥലം കണ്ടെത്തി തിരിച്ചു പോകുന്നതായും തുടർന്ന്, കാറിനു പിന്നാലെ ടാങ്കർ ലോറി വരുന്നതും കാണുന്നുണ്ട്.
മൂടാടി ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാരെത്തി ക്ലോറിനേഷൻ നടത്തി. പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.









