നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി അണേല റോഡില്തടഞ്ഞു



കൊയിലാണ്ടി: നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന അണേല റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തി നാട്ടുകാര്‍ തടഞ്ഞു. വ്യാഴാഴ്ച രാവിലെ വഗാഡ് കമ്പനി തൊഴിലാളികള്‍ ബൈപ്പാസ് കടന്നുപോകുന്ന അണേല -മുന്‍ സിപ്പാലിറ്റി റോഡില്‍ മണ്ണടിച്ചിരുന്നു. വിവരം അറിഞ്ഞ നാട്ടുകാര്‍ സംഘടിച്ചെത്തുകയും പ്രവര്ത്തിതടയുകയായിരുന്നു.
സ്ഥലം എം. പി കെ. മുരളീധരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷം പണി തുടരാമെന്ന തീരുമാനത്തില്‍ സമരം നാട്ടുകാര്‍ അവസാനിപ്പിച്ചു. പി. വി. വേണുഗോപാല്‍, വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ, അരുണ്‍ മണമല്‍ എന്നിവര്‍ നേതൃത്വം നല്കി.








