കൊയിലാണ്ടിയിൽ അർഹമായ കാർഡുടമകൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

കൊയിലാണ്ടിയിൽ അർഹമായ കാർഡുടമകൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. ആദ്യഘട്ട കാർഡ് വിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നവകേരള സദസ്സിൽ ലഭ്യമായ അപേക്ഷകളും ഓൺലൈൻ ആയി ലഭിച്ച അപേക്ഷകളും പരിശോധിച്ചാണ് കാർഡുകൾ വിതരണം ചെയ്തത്.

കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര ടീച്ചർ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത് സ്വാഗതവും റേഷനിംങ് ഇൻസ്പെക്ടർ എം ശ്രീലേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!