വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ – ഭരണകൂട കൂട്ടുകെട്ടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി മാര്‍ച്ചു ധര്‍ണ്ണയും സംഘടിപ്പിച്ചു



തുറയൂര്‍: വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ -ഭരണകൂട കൂട്ടുകെട്ടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാര്‍ യൂനിറ്റ് തുറയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചു ധര്‍ണ്ണയും സംഘടിപ്പിച്ചു.
യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് അശ്വതി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി. വി. മുഹമ്മദ് ഇഖ്ബാല്‍, ബിജു ലോജിക്ക്, പി. ടി. ഇബ്രാഹിം, കൊലാത്ത് അസ്സയിനാര്‍, കേക്കണ്ടി അബ്ദുറഹിമാന്, മണിദാസ് പയ്യോളി, പി. ഗിരിഷ്, അസീസ് മൊബൈല്‍, ഷൈജു അര്‍ഷ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ചു.








