പിഷാരികാവ് നാലമ്പല നവീകരണം അനുജ്ഞ വാങ്ങൽ ചടങ്ങ് നടന്നു



കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ജ്യോതിഷ വിധിപ്രകാരം ചിരപുരാതനമായ നാലമ്പലം അഞ്ച് കോടി ചിലവിൽ ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ മുന്നോടിയായി തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ അനുജ്ഞ വാങ്ങൽ ചടങ്ങ് നടന്നു.
പേരൂർ ദാമോദരൻ നമ്പൂതിരി, മേൽശാന്തി എൻ. നാരായണൻ മൂസത്, ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻനായർ, ട്രസ്റ്റി ഇളയിടത്ത് വേണുഗോപാൽ നാലമ്പല നവീകരണ കമ്മിറ്റി രക്ഷാധികാരികളായ ഇ. എസ്. രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ ടി. കെ. രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫിസർ ടി. ടി. വിനോദൻ, ടി. ടി. നാരായണൻ, എ. കെ. ശീജിത്ത്, മുണ്ടക്കൽ ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.






