കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ വിളംബര ജാഥ

 

കൊയിലാണ്ടി: കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ വിളംബര ജാഥ നടത്തി. സികെജി സെന്ററിനടുത്തു നിന്നാരംഭിച്ച പ്രകടനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബസ് സ്റ്റാന്റ് പരിസരം , മാര്‍ക്കറ്റ് വഴി ബപ്പന്‍ കാട്ടില്‍ സമാപിച്ചു.

സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.അബ്ദുറഹ്മാന്‍, ജില്ലാ പ്രസിഡന്റ് കെ.സി .ഗോപാലന്‍, ബ്ലോക്ക്കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത്, സംസ്ഥാനകമ്മറ്റി അംഗം കെ.എം. കൃഷ്ണന്‍ കുട്ടി, ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ എം.വാസന്തി , ജില്ലാ ജോ.സെക്രട്ടറി വാഴയില്‍ ശിവദാസന്‍ , സംസ്ഥാന കൗണ്‍സിലര്‍മാരായ ടി.കെ.കൃഷ്ണന്‍, പി.മുത്തു കൃഷ്ണന്‍, വേലായുധന്‍ കീഴരിയൂര്‍, ബാലന്‍ ഒതയോത്ത്, കെ. എസ് പ്രേമകുമാരി , പി.കെ.ചന്ദ്രഭാനു , വി.കെ.ദാമോദരന്‍, പ്രേമന്‍ നന്മന എന്നിവര്‍ നേതൃത്വം നല്‍കി.

നാളെ രാവിലെ പതാകയുയര്‍ത്തല്‍ , തുടര്‍ന്ന് ജില്ലാകമ്മറ്റി, ജില്ലാ കൗണ്‍സില്‍, ഉച്ചയ്ക്ക് സിമ്പോസിയം, അനുമോദന സദസ്സ് എന്നിവയുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!