കീഴ്പയ്യൂര്‍ പാടശേഖര സമിതിക്കു കീഴില്‍ പുഞ്ചകൃഷിയുമായി നളന്ദ സ്വയം സഹായ സംഘം
കൊയിലാണ്ടി: കീഴ്പയ്യൂര്‍ പാടശേഖര സമിതിക്കു കീഴില്‍ നളന്ദ സ്വയം സഹായ സംഘം കീഴ്പയ്യൂര്‍ പുഞ്ചകൃഷി ആരംഭിച്ചു. ഇതോടനുബന്ധിച്ചു നടന്ന നടീല്‍ ഉത്സവം വാര്‍ഡ് മെമ്പര്‍ സറീന ഒളോര ഉദ്ഘാടനം ചെയ്തു.
കൃഷി അസിസ്റ്റന്റ് സുഷേനന് മുഖ്യ അതിഥിയായി. വി.പി മോഹനന് സ്വാഗതവും അഭിലാഷ് പി കെ അദ്ധ്യക്ഷതയും വഹിച്ച യോഗത്തില്‍ കുഞ്ഞികൃഷ്ണന് നായര്‍, ഉണ്ണികൃഷ്ണന് എടയിലാട്ട്, കീഴ്പോട്ട് ‘പി മൊയ്തി, കൊളക്കണ്ടി ബാബു, കെ.ലോഹ്യ, ഇസ്മായില്‍ കമ്മന, വി.കെ പവിത്രന്, വി.പി ഷാജി എന്നിവര്‍ സംസാരിച്ചു.