കീഴ്പയൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം



മേപ്പയ്യൂര്‍: കീഴ്പയൂര്‍ കുനിയില്‍ ശ്രീ പരദേവതാ ക്ഷേത്രത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടന്നു. ക്ഷേത്രം നടപ്പന്തല്‍ ഗുരുവായൂര്‍ ക്ഷേത്രം ചെയര്മാന് വി.കെ വിജയന് നിര്‍വ്വഹിച്ചു.
ക്ഷേത്ര കവാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് നിര്‍വ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയര്മാന് വി.സി. കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷനായി.
ചടങ്ങില്‍ ക്ഷേത്രം പരിപാലന സമിതി സെക്രട്ടറി രാധാകൃഷ്ണന്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വി.പി ശ്രീജ, സറീന ഒളോര, കെ. ലോഹ്യ, യു.കെ രാഘവന്, സുനില്‍ തിരുവങ്ങൂര്‍, രമേഷ് കോവുമ്മല്‍, കെ.യം രാജന്, പി.സി .ബാലകൃഷ്ണന്, സജീവന് സി.യം എന്നിവര്‍ ആശംസ നേര്‍ന്നു.








