ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റ് രണ്ടാമത്തെ കുടുംബ സംഗമം പൂക്കാട് കലാലയത്തില്‍ നടന്നു



കൊയിലാണ്ടി: ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ രണ്ടാം കുടുംബ സംഗമം പൂക്കാട് കലാലയത്തില്‍ വെച്ച് നടത്തി. പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷനായി.കുടുംബ സംഗമം ഡോ. വിനീഷ് ആരാധ്യ് ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ മുഖ്യാതിഥി ആയിരുന്നു. വാര്‍ഡ് മെമ്പര്‍ സുധ കെ, പൂക്കാട് കലാലയം സെക്രട്ടറി സുനില്‍കുമാര്‍, പ്രസിഡന്റ് രാഘവന്‍, ഉസ്മാന്‍, സിനിമ സംവിധായകന്‍ ബിജിത്ത് ബാല എന്നിവര്‍ സംസാരിച്ചു.
കുടുംബാംഗങ്ങളുടെ കല പരിപാടി യും അരങ്ങേരി. സെക്രട്ടറി പ്രദീപ് കുമാര്‍, രഘുനാഥ്, ഷാജി വൃന്ദവന്‍, പ്രമോദ് പൂക്കാട്, പ്രമോദ് അയനിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.







