പതിനാറു വയസ്സുകാരിയെ ബിയര്‍ നല്കി ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്ക് ഇരുപത്തി അഞ്ച് വര്‍ഷം കഠിന തടവ്
കൊയിലാണ്ടി: പതിനാറു വയസ്സുകാരിയെ ബിയര്‍ നല്കി ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്ക് ഇരുപത്തി അഞ്ച് വര്‍ഷം കഠിന തടവും, എഴുപത്തി അയ്യായിരം രൂപ പിഴയും. തലകുളത്തൂര്‍ സ്വദേശികളായ അവിനാഷ്, അശ്വന്ത് പുറക്കാട്ടെരി സ്വദേശി സുബിന് എന്നിവര്‍ക്കാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2022 ല്‍ ആണ് കേസ് ആസ്പദമായ സംഭവം. ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാം എന്നു പറഞ്ഞു പ്രതികള്‍ ബൈക്കില്‍ പാലോറമലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ബിയര്‍ നല്കി മൂന്നു പേരും ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു.
പിന്നീട് കുട്ടി പീഡന വിവരം പുറത്തു പറയുക ആയിരുന്നു. എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സ് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജ് പി ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.