രണ്ട് മിനിറ്റ് കൂടി നിന്നെങ്കില്‍ സ്ട്രെക്ചറില്‍ എടുത്തുമാറ്റേണ്ടി വരുമായിരുന്നു; കെ മുരളീധരന്
തിരുവനന്തപുരം: നവകേരള സദസ് പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് ഇന്ന് പിണറായി വിജയന് പൊലിസൂടെ ഡിജിപി മാര്‍ച്ചിന് നേരെ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്കും മാധ്യമങ്ങള്‍ക്കും പോലും രക്ഷയില്ലാതായി. പിന്നെ എങ്ങനെ ഈ നാട് മുന്നോട്ടുപോകും
കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചത്. ഇതേതുടര്‍ന്ന് ശ്വാസം മുട്ടി നിലത്തുവീഴുന്ന അവസ്ഥയായിരുന്നു, രണ്ട് മിനിറ്റ് കൂടി അവിടെനിന്നിരുന്നെങ്കില്‍ സ്ട്രെക്ചറില്‍ എടുത്ത് മാറ്റേണ്ടി വരുമായിരുന്നു. അത്രയ്ക്ക് ഹീനമായ ചെയ്തിയാണ് പൊലീസ് നടത്തിയതെന്നും മുരളീധരന് പറഞ്ഞു.
നവകേരള സദസ് പൊളിഞ്ഞുപോയി അതിന്റെ ക്ഷീണം തീര്‍ക്കാനാണ് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം നടത്തിയത്. നേതാക്കളെ ബോധപൂര്‍വം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ക്രമസമാധാനം പരിപാലിക്കേണ്ട പൊലീസാണോ ഈ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നത് ഇതിന് ശക്തമായ തിരിച്ചടി ഭാവിയില്‍ ഉണ്ടാകുമെന്ന് മുരളീധരന് പറഞ്ഞു.