കണ്ണോത്ത് യു. പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
കിഴരീയൂര്‍ : കണ്ണോത്ത് യു. പി. സ്കൂളില്‍ ഡും ഡും ഡും പീ പ്പീ പ്പീ യു. പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി. ടി. എ വൈസ് പ്രസിഡണ്ട് എം. ജറീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. സുരേഷ് മാസ്റ്റര്‍, എസ്. എസ്. ജി ചെയര്മാന് കെ. പ്രഭാകരക്കുറുപ്പ് മാസ്റ്റര്‍. കെ എം. സുരേഷ് ബാബു, വി. പി സദാനന്ദന്, അനുശ്രീ സത്യന്, ഹെഡ്മിസ്ട്രസ് കെ. ഗീത, സി ബിജു എന്നിവര്‍ സംസാരിച്ചു.
വിവിധ സെഷനുകളിലായി ഡോക്ടര്‍ ഇസ്മയില്‍ മരുതേരി, കലേഷ് ഐ. എം , ബിനീഷ് മണിയൂര്‍, സന്ദീപ് കാക്കൂര്‍, കെ. പ്രഭാകരക്കുറുപ്പ്, പി. നീമ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ക്യാമ്പിന്റെ ഭാഗമായി ട്രക്കിംഗും സംഘടിപ്പിച്ചു. സമാപന പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എം. എം രവീന്ദ്രന് ഉദ്ഘടനം ചെയ്തു. ക്യാമ്പ് ഫയറോട് കൂടി സഹവാസ ക്യാമ്പിന് സമാപനമായി.