കശുവണ്ടിയിലെ കലാവിരുതിൽ മുഖ്യമന്ത്രി

പരമ്പരാഗത വ്യവസായങ്ങളുടെ നാടായ കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആദരവായി വേറിട്ട കലാപരീക്ഷണം. നവകേരള സദസ്സിന് മുന്നോടിയായി 30 അടി വിസ്തീർണത്തിൽ കലാകാരൻ ഡാവിഞ്ചി സുരേഷ് തീർത്ത മുഖ്യമന്ത്രിയുടെ രൂപമാണ് വിസ്മയം. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് ഉപയോഗിച്ചാണ് കൊല്ലം ബീച്ചിൽ തീർത്ത പ്രതിഷ്ഠാപനം. വിധ തട്ടിലുള്ള പരിപ്പ് വേർതിരിച്ചാണ് നിറവിന്യാസം. പ്രകൃതി സൗഹൃദ നിർമിതി കൂടിയാണിത്. കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് നിര്‍വഹണം.

എം മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, കലാകാരൻ ഡാവിഞ്ചി സുരേഷ്, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!