മേപ്പയ്യൂര്‍ ചങ്ങരംവെള്ളി ഹോമിയോ ആശുപത്രി വെല്‍നെസ്സ് ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി



മേപ്പയ്യൂര്‍ ഗവ. ഹോമിയൊ ആശുപത്രി ഹെല്‍ത്ത് വെല്‍നസ് കെയര്‍ സെന്ററായി ഉയര്‍ത്തി ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജന് ഉദഘാടനം നിര്‍വ്വഹിച്ചു.
യോഗ പഠിപ്പിക്കുന്നതിനുള്ള സംവിധാനം കൂടി ഒരുക്കിയിട്ടുണ്ട്. സ്റ്റാന്‍ഡിങ്ങ് കമ്മററി ചെയര്മാന് ഭാസ്ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന റിപ്പാര്‍ട്ടും, യോഗ ഇന്സ്ട്രക്റ്റര് ചൈതന്യ പദ്ധതി വിശദീകരണവും നടത്തി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് വി. സൂനില്‍, ഭരണ സമതി അംഗങ്ങളായ കെ. എം. പ്രസീത, വി. പി. ബിജു, സി. പി. അനീഷ്, പഞ്ചായത്ത് സെക്രട്ടറി കെ. പി. അനില്‍കുമാര്‍, സി. കെ. രവിന്ദ്രന്, നിഷ വെങ്കല്ലില്‍ എന്നിവര്‍ സംസാരിച്ചു.










