കോഴിക്കോട് ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട്: ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. രാജന് പിണറായി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് മജീദ് പി പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി സംഘടനാ വിശദീകരണം നടത്തി. അശോകന്.എ, സുദര്ശന് ആലുങ്ങല്‍, ബിജു അനന്ത, ബാബു ടി കെ, ചന്ദ്രന് വൈ.കെ, സുകേഷ്.സി.പി, ചന്ദ്രശേഖര്‍ ബി ഒളവണ്ണ, ബിജോയ്ക്ക് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്മാന് ബിജു അനന്ത, കണ്‍വീനര്‍ സുഗേഷ് കനക, ട്രഷറര്‍ ശരത് നടുവണ്ണൂര്‍, രക്ഷാധികാരി അശോകന് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനം ഡിസംബര്‍ 24 ന് കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും.