ചങ്ങരംവെള്ളിയില്‍ പൊതുകളിസ്ഥലത്തിനായി സംഘാടകസമിതി രൂപീകരണം

മേപ്പയ്യൂര്‍: നാടിനൊരു പൊതുഇടം നാളെക്കൊരു കളിയിടം എന്ന സന്ദേശവുമായി പൊതുകളിസ്ഥലം വാങ്ങാന്‍ ഒരുങ്ങി ചങ്ങരംവെള്ളി നിവാസികള്‍. പ്രദേശത്ത് ഒരു പൊതുകളിസ്ഥലം എന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു.

ലഹരി ഉപയോഗത്തിലേക്ക് വഴിമാറുന്ന തലമുറയെ ഒരുപരിധി വരെ മാറ്റിയെടുക്കാന്‍ കായികവിനോദത്തിന് കഴിയും എന്നാണ് പഠനങ്ങള്‍ വ്യക്യമാക്കുന്നത്.

ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടു കൊണ്ടാണ് പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമായ പൊതുകളിയിടം നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത്.

ഈ കാര്യങ്ങള്‍ ആലോചിക്കുന്നതിന് വേണ്ടി ഡിസംബര്‍ 4 തിങ്കളാഴ്ച വൈകു: 4.30ന് ചങ്ങരംവെള്ളി എം.എല്‍.പി. സ്‌കൂളില്‍ സംഘാടകസമിതി രൂപീകരണം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!