നാരായണന്‍ നായരെ മാറ്റി നിര്‍ത്തി ഒരു ചരിത്രം കൊയിലാണ്ടിക്ക് ഇല്ല: കെ. മുരളീധരന്‍ എം പി

കൊയിലാണ്ടി: കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ തിരികെ എത്തിക്കുന്നതിൽ കെ കരുണാകരനോടൊപ്പം നിർണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഇ. നാരായണൻ നായർ. തോളോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ കൊയിലാണ്ടിയുടെ ആവശ്യങ്ങൾക്ക് വേണ്ടി കരുണാകരനോട് കലഹിക്കുവാൻ പോലും ഇ. നാരായണൻ നായർ തയ്യാറായിരുന്നു.

അദ്ദേഹത്തെ മാറ്റിനിർത്തിക്കൊണ്ട് ഒരു ചരിത്രം കൊയിലാണ്ടിക്ക് ഇല്ല എന്നും കെ. മുരളീധരൻ എം പി പറഞ്ഞു. ഡിസിസി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. സി. വി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.

സി. പി. മോഹനൻ സ്വാഗതം പറഞ്ഞു. നാണു മാസ്റ്റർ, രത്നവല്ലി ടീച്ചർ, മുരളീധരൻ തോറോത്ത്, അരുൺ മണമൽ, രജീഷ് വെങ്ങളത്തുകണ്ടി, ജയചന്ദ്രൻ തേക്കേകുനി, വി. ടി. സുരേന്ദ്രൻ, വി. കെ. ശോഭന, തൻഹീർ കൊല്ലം, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!