വനിതാ വിദ്യാർത്ഥിനി സമ്മേളനം നവ 25 ന് പുറക്കാട് വിദ്യാ തീരം കേമ്പസിൽ

കൊയിലാണ്ടി: വിശുദ്ധ ഖുർആൻ പഠന വൈജ്ഞാനിക കേന്ദ്രമായ ദാറുൽ ഖുർആൻ & വിദ്യാ തീരം വുമൺസ് അക്കാടമിപുറക്കാട് 2022 നവമ്പറിൽ ആരംഭിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ 2023 ഡിസംബറിൽ അവസാനിക്കുന്നദശ വാർഷിക സമാപനത്തിന്റെ ഭാഗമായി നടക്കുന്ന വനിതാ സമ്മേളനം നവ 25 ശനിയാഴ്ച രാവിലെ 9 30 ന് പുറക്കാട് വിദ്യാ തീരം കേമ്പസിൽ നടക്കും.

പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പണ്ഡിത സമ്മേളനം, സാംസ്കാരിക സെമിനാർ, പ്രഖ്യാപന സമ്മേളനം, കെട്ടിടോദ്ഘാടനം, ലൈബ്രറി ഉദ്ഘാടനം അഖില കേരള ഹിഫ്ള് ഖിറാഅത്ത് മത്സരം സ്ഥിര വരുമാന വഖഫ് സംഗമം , മഹല്ല് കുടുംബസംഗമം എക്സിബിഷൻ രക്ഷാകർതൃ സംഗമം ഹാഫിളുകളുടെ സംഗമം വാർഷിക സമാപന സമ്മേളനം,കോൺ വെക്കേഷൻ കലാ പരിപാടികൾ തുടങ്ങിയ പരിപാടികളുടെ ഭാഗമായിട്ടാണ് വനിതാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് വനിതകളും വിദ്യാർത്ഥിനികളും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് ഫാത്വിമ ശബരിമാല ഉദ്ഘാടനം ചെയ്യും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ആയിശ ഹബീബ് അധ്യക്ഷത വഹിക്കും. എം ജി എം സംസ്ഥാന ജനറൽ സെക്രട്ടറി ശമീമ ഇസ്ലാഹിയ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് സി. വി. ജമീല, ജി ഐ ഒ സംസ്ഥാന പ്രസിഡണ്ട് തമന്ന സുൽത്താന എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കും വിദ്യാ തീരം വനിതാ അക്കാഡമി പ്രിൻസിപ്പൽ സജദ മൂജീബ് റിപോർട്ട് അവതരിപ്പിക്കും.

പത്രസമ്മേളനത്തിൽ സജദ മുജീബ് പ്രിൻസിപ്പൽ വിദ്യാ തീരം വുമൺസ് അക്കാഡമി, സമീറ ലത്തീഫ് ജന: കൺവീനർ, സറീന മസ്ഊദ് (പ്രോഗ്രാം കൺവീനർ), സുഹറ ലത്തീഫ് (ട്രഷറർ സ്വാഗതസംഘം)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!