മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.



മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ഈ മാസം 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പമുള്ള തന്റെ അനുഭവം വെളിപ്പെടുത്തുകയാണ് ജ്യോതിക. മമ്മൂട്ടി കമ്പനിയ്ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജ്യോതിക പറഞ്ഞു.
ഒരുപാട് നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത് സ്പെഷ്യലാണെന്നും ജ്യോതിക പറഞ്ഞു. വലിയൊരു നിലയിലാണെങ്കിലും അദ്ദേഹം പരീക്ഷണങ്ങള്‍ ചെയ്യാന്‍ തയ്യാറാകുന്നുണ്ടെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു. കാതലിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക.
‘മമ്മൂട്ടി കമ്പനിക്കൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ കണ്ണൂര്‍ സ്‌ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവര്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നി. ഒരു കാര്യം തുറന്ന് പറയുകയാണെങ്കില്‍ ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ വളരെ സ്‌പെഷ്യലായി തോന്നി.
വെറുതേ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് പറയുന്നതല്ല. ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങള്‍ ചെയ്യാന്‍ തയാറാണ്. ഒരുപാട് വ്യത്യസ്തമായ സിനികള്‍ ചെയ്യുന്നു. ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ഹീറോ. ഈ സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തതിന് വളരെ നന്ദി.’ ജ്യോതിക പറഞ്ഞു.








