നവകേരള സദസ്സ് : പേരാമ്പ്ര നഗരത്തില്‍ 24ന് ഗതാഗത നിയന്ത്രണം



പേരാമ്പ്ര: പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ ഭാഗമായി നവംബര്‍ 24ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുഴുവന്‍ വാഹനങ്ങളും കല്ലോട് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് റോഡ് വഴി കടന്നു പോകേണ്ടതാണ്.
ഈ ഭാഗത്തുനിന്നും നവകേരള സദസ്സിനായി വരുന്ന എല്ലാ വാഹനങ്ങളും പേരാമ്പ്ര മാര്‍ക്കറ്റ്, മേപ്പയൂര്‍ റോഡ് ജംഗ്ഷന് വഴി പേരാമ്പ്ര ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപം ആളെ ഇറക്കേണ്ടതും ബസുകള്‍ മുന്നോട്ടുപോയി എരവട്ടൂര്‍ മൊട്ടന്തറ റോഡ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പേരാമ്പ ബൈപ്പാസില്‍ ഇടതുവശത്തായി പാര്‍ക്ക് ചെയ്യണം.
കോഴിക്കോട് ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കക്കാട് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി കടന്നു പോകേണം.
മേപ്പയൂര്‍ ഭാഗത്തുനിന്നും വരുന്ന ലൈന്‍ ബസ്സുകള്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം ആളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്.
ചെറുവാഹനങ്ങള്‍ കോര്‍ട്ട് റോഡ് വഴി പേരാമ്പ്ര ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്.വലിയ വാഹനങ്ങള്‍ വാല്യക്കോട് കനാല്‍ റോഡ്, ചേനോളി റോഡ് വഴി പോകേണ്ടതാണ്.
ചാനിയം കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മൊട്ടന്തറ ചേനായി റോഡ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പോകേണം.
നവകേരള സദസ്സിനായി കുറ്റ്യാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പേരാമ്പ ടൗണ്‍, മേപ്പയൂര്‍ റോഡ് ജംഗ്ഷന് വഴിയും കോഴിക്കോടുനിന്നുള്ള വാഹനങ്ങള്‍ പേരാമ്പ ടൗണ്‍, മേപ്പയൂര്‍ റോഡ് ജംഗ്ഷന് വഴിയും പേരാമ്പ്ര ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്തെത്തി ആളെ ഇറക്കണം.
മേപ്പയ്യൂര്‍ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളും ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്ത് ആളെ ഇറക്കണം. ശേഷം ബസുകള്‍ മുന്നോട്ടുപോയി എരവട്ടൂര്‍ മൊട്ടന്തറ റോഡ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പേരാമ്പ ബൈപ്പാസില്‍ ഇടതുവശത്തായി പാര്‍ക്ക് ചെയ്യണം.
ചാനിയം കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മൊട്ടന്തറ ചേനായി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി ബൈപാസില്‍ സമാനമായ രീതിയില്‍ പാര്‍ക്ക് ചെയ്യണം.
നവകേരളസദസ്സിനായി വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഹൈസ്കൂള്‍ റോഡിലുളള പാര്‍ക്കിംഗ് ഗ്രൗണ്ട് 1 ലും 2ലും മറ്റു ചെറു വാഹനങ്ങള്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് 3-ല്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഉച്ചയ്ക്ക് 1.30 മണി വരെ മാത്രമേ നവകേരള സദസ്സിലേക്ക് വരുന്ന പൊതു സ്വകാര്യ വാഹനങ്ങള്‍ക്ക് പേരാമ്പ ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. നവംബര്‍ 24 ന് ഉച്ചക്ക് 2 മണി മുതല്‍ ചാനിയം കടവ് വടകര റൂട്ടില്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും.
നവകേരള യാത്ര കടന്നുപോകുന്ന വഴിയില്‍ കല്ലോട് മുതല്‍ പേരാമ്പ്ര മാര്‍ക്കറ്റ്, മേപ്പയ്യൂര്‍ റോഡ് ജംഗ്ഷന്, ഹൈസ്കൂള്‍ റോഡ്, എരവട്ടൂര്‍ കനാല്‍മുക്ക് വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല.
കിഴിഞ്ഞാണ്യം ക്ഷേത്രം, ശിശുമന്ദിരം റോഡ്, അഡ്വ.രാജേഷിന്റെ വീട്, എന്നിവയ്ക്ക് സമീപം പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക. ബസ്സുകള്‍ പേരാമ്പ്ര ബൈപാസിന്റെ കിഴക്കുവശം റോഡ് മാര്‍ജിനില്‍ പാര്‍ക്ക് ചെയ്യണം.








