കൊയിലാണ്ടി ഉപജില്ല സ്കൂള്‍ കലാമേള അരിക്കുളം കെപിഎംഎസ്എംഎച്ച്എസ്എസ്സില്
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല സ്കൂള്‍ കലാമേളയുടെ സ്റ്റേജിതര മത്സരങ്ങള്‍ 2023 നവംബര്‍ 20 നും സ്റ്റേജ് മത്സരങ്ങള്‍ 2023 നവംബര്‍ 21, 22, 23 തീയതികളിലായി അരിക്കുളം കെപിഎംഎസ്എംഎച്ച്എസ്എസ്ല് 11വേദികളിലായി നടക്കും.
മേളയുടെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. ഉപജില്ലയിലെ 78 വിദ്യാലയങ്ങളില്‍ നിന്നായി 5000 വിദ്യാര്‍ത്ഥികള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തും.
11 വേദികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം നവംബര്‍ 21ന് വൈകുന്നേരം 4 മണിക്ക് ടി.പി.രാമകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. നവംബര്‍ 23ന് വൈകീട്ട് 5.30 നടക്കുന്ന സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയര്മാന് എ.എം.സുഗതന്, ജനറല്‍ കണ്‍വീനര്‍ എ.എം.രേഖ, എ.ഇ.ഒ എ.പി. ഗിരീഷ് കുമാര്‍, എച്ച്.എം.ഫോറം കണ്‍വീനര്‍ ഷാജി.എന്‍ ബല്‍റാം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.എം.ഷിജു, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.കെ ബിന്ദു, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ മുംതാസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.