മാലിന്യമുക്തം നവകേരളം : ചര്‍ച്ച ചെയ്തും നിര്‍ദേശങ്ങള്‍ പങ്കുവെച്ചും കുട്ടികള്‍

 

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഖര ദ്രവ മാലിന്യ സംസ്‌കരണ രീതി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനായി വിപുലമായ സാമൂഹിക വിദ്യാഭ്യാസ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് കൊയിലാണ്ടി നഗരസഭ.

ശാസ്ത്രീയ മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതോടൊപ്പം അവരുടെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനുള്ള വേദിയായി മാറി കുട്ടികളുടെ ഹരിത സഭ .

കൊയിലാണ്ടി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഹരിത സഭയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭയിലെ 23 സ്‌കൂളില്‍ നിന്നായി 367 കുട്ടികള്‍ ഹരിത സഭയില്‍ പങ്കെടുത്തു. കുട്ടികളുടെ പാനല്‍ പ്രതിനിധികളാണ് ഹരിത സഭ നിയന്ത്രിച്ചത്. 23 സ്‌കൂളുകളില്‍ നിന്നും ശുചിത്വ പരിപാലന റിപ്പോര്‍ട്ട് കുട്ടികളുടെ പാനല്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു.

ക്രോഡീകരിച്ച റിപ്പോര്‍ട്ടിന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ് കുമാര്‍ ടി കെ മറുപടി പറഞ്ഞു. ഏറ്റവും നല്ല അവതരണത്തിന് സമ്മാനവും നല്‍കി.

പങ്കെടുത്ത മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി. ശുചിത്വ പ്രതിജ്ഞ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി ചൊല്ലി കൊടുത്തു.

പരിപാടിയില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ജില്ലാ കോഡിനേറ്റര്‍ മണലില്‍ മോഹനന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില , നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ , കില ഫെസിലിറ്റേറ്റര്‍ കെ.പി ദിലീപ് കുമാര്‍ , കെ എസ് ഡബ്ലിയു എം പി സോഷ്യല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പേര്‍ട്ട് ജാനറ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ശുചിത്വമിഷന്‍ ആര്‍ പി മാര്‍, നവകേരള മിഷന്‍ ആര്‍പി മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!