ജി വി എച്ച് എസ് എസ് മേപ്പയ്യൂരിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക പുതിയ ശബ്ദ സംവിധാനം നല്‍കി



മേപ്പയ്യൂര്‍ : 1989 എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് പുതിയ ശബ്ദ സംവിധാനം നല്‍കി, കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അംബേദ്കര്‍ ഹാള്‍ എന്ന് നാമകരണം ചെയ്ത ഹാളിലേക്കുള്ള ശബ്ദ സംവിധാനം 89 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മഞ്ചാടിമണികള്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം ശബ്ദസംവിധാനം ഏറ്റുവാങ്ങി ചടങ്ങില്‍
പി ടി എ അസിസ്റ്റന്റ് സെകട്ടറി അഫ്‌സ പൂര്‍വ്വവിദ്യാര്‍ഥികളെ പ്രതിനിധീകരിച്ചു കൊണ്ട് റഷീദ് മുയിപ്പോത്ത്, അഭയന്‍, അജയ്, ടി. സി മനോജ് അധ്യാപകരായ ഷമീര്‍ പരപ്പില്‍, എന്‍ വി നാരായണന്‍, ആനന്ദ് കിഷോര്‍ എന്നിവര്‍സംസാരിച്ചു.








