തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂര്‍ത്തി സാദരസംഗമം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: വന്ദേശിവശങ്കരം ആചാര്യൻ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂർത്തി സാദരസംഗമം കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രസന്നിധിയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം. ആർ. മുരളി ഉദ്ഘാടനം ചെയ്തു. അനിൽ കുമാർ കാഞ്ഞിലശ്ശേരി അധ്യക്ഷത വഹിച്ചു. കൊട്ടിന്റെ ശങ്കരവീഥികൾ ശിവശങ്കരമാരാരുടെ വാദ്യജീവിതത്തിലൂടെ കാഞ്ഞിലശ്ശേരി വിനോദ് മാരാർ സദസ്സിന് പരിചയപ്പെടുത്തി.

കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആദര മുദ്ര സമർപ്പണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പൊന്നാട ചാർത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ആദരപത്ര സമർപ്പണം നടത്തി. മായാഗോവിന്ദ് ഉപഹാര സമർപ്പണം നടത്തി.

സാമുതിരി രാജയുടെ പേഴ്സണൽ സെക്രട്ടറി ടി. ആർ. രാമവർമ്മ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം സജിത ഷെറി, ഗോവിന്ദ വർമ്മ രാജ, കാഞ്ഞിലശ്ശേരി ദേവസ്വം എക്സി ഓഫീസർ ഡോ വി. ടി. നമ്പൂതിരി, പോരൂർ ഹരിദാസ് മാരാർ, തൃപ്രങ്ങോട്ട് പരമേശ്വരമാരാർ, കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ഉണ്ണി മാസ്റ്റർ ശ്രീലക്ഷ്മി, ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ: എൻ. വി. സദാനന്ദൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശിവദാസ് കലാമണ്ഡലം സ്വാഗതവും രഞ്ജിത്ത് കുനിയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!