കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം ആഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.
കോഴിക്കോട് നൈനാം വളപ്പില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ജെലന്‍ വുഡ് ഇന്‍ര്‍നാഷണല്‍ എന്ന ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. മുകള്‍ നിലയില്‍ ഉണ്ടായിരുന്ന മര ഉരുപ്പിടികള്‍ ഉണ്ടാക്കിയ ശേഷമുള്ള അവശിഷ്ടങ്ങള്‍ക്കാണ് തീപ്പിടിച്ചത്.
സംഭവ സമയത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ടപ്പോള്‍ തന്നെ തൊളിലാളികള്‍ പുറത്തേക്ക് ഓടുകയും അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് അഗ്നി രക്ഷാ സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.